കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. കൗൺസിലർമ്മാരായ എൽദോസ് പോൾ, സിബി സ്കറിയ,ആശാ വർക്കർ ബിജി എൽദോസ്, കുടുംബശ്രീ പ്രവർത്തകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
കരിങ്ങഴ സ്കൂൾ റോഡിനെയും, കരിങ്ങഴ സ്കൂളിനെയും ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡാണിത്.
						
									


























































