കോതമംഗലം : പിണ്ടിമന ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്കര മനയത്ത് പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു വിൻ്റെ അധ്യക്ഷതയിൽ ആൻ്റണി ജോൺ എം എൽ എ ചെങ്കര ( മയിലാടുകുന്ന്) മനയത്ത് പാടത്ത് നെൽ വിത്ത് വിത ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ മുഖ്യപ്രഭാഷണവും,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയാ മോൾ തോമസ് പദ്ധതിയും വിശദീകരിച്ചു. കൃഷി ഓഫീസർ ഷൈല സി എം സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ബേസിൽ വി ജോൺ നന്ദിയും പറഞ്ഞു.
ചെങ്കര സ്കൂൾ കുട്ടികൾക്ക് പഠനത്തോടൊപ്പം കൃഷി അറിവുകൾ പറഞ്ഞു കൊടുക്കുകയും , കുട്ടികൾ നാടൻ പാട്ടുകൾ പാടിയതും വേറിട്ട അനുഭവമായി.
ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കൃഷിക്കൂട്ട അംഗങ്ങൾ, സ്കൂൾ കുട്ടികൾ, കർഷകർ എന്നിവർ പങ്കെടുത്തു. പിണ്ടിമന പാടശേഖര സമിതിയിൽ ഉൾപ്പെട്ട ബെന്നി പുതുക്കയിൽ, എൽദോസ് സ്കറിയ, എൽദോസ് പുന്നയ്ക്കൽ, എം. എസ് ജോർജ്ജ് എന്നിവരാണ് നെൽകൃഷി ചെയ്യുന്നത്.
