കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6നാണ് അപകടം. മൂവാറ്റുപുഴ പോയി കോതമംഗലത്തേക്ക് മടങ്ങുകയായിരുന്നു. പട്ടി വട്ടം ചാടിയപ്പോള്‍ ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ മറിഞ്ഞു. ഓട്ടോയുടെ അടിയില്‍പ്പെട്ട തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ ബൈജുവിനെ മൂവാറ്റപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കള്‍: ബിബിന്‍, ബിബിത.
