Connect with us

Hi, what are you looking for?

CRIME

അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി.

കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര ഭാഗത്ത് നിന്ന് മണ്ണടിച്ച ടിപ്പർ ലോറിയാണ് പോത്താനിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ മാനുവലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. മണ്ണ് കടത്തിനെതിരെ നിയമ നടപടി സ്വികരിക്കണമെന്നു കാണിച്ചു, കാക്കനാട് സ്ഥിതി ചെയ്യുന്ന മൈനിങ് &ജിയോളജി വിഭാഗത്തിന് പോത്താനിക്കാട് പോലീസ് ഇൻസ്‌പെക്ടർ കത്ത് അയച്ചു.

കോതമംഗലം, വാരപ്പെട്ടി, പോത്താനിക്കാട് മേഖലയിൽ വ്യാപകമായി മണ്ണ് എടുക്കൽ തകൃതിയായി നടക്കുകയാണ്. പട്ടാപ്പകലും, രാത്രിയുടെ മറവിലും എല്ലാം ഒരുപോലെയാണ് ഈ മണ്ണ് കടത്തൽ. പെർമിറ്റ്‌ ഇല്ലാതെയും, കെട്ടിടം പണി യുടെ പേര് പറഞ്ഞു പെർമിറ്റോടെയും എല്ലാം ആണ് ഈ കടത്തൽ. ഈ മേഖലയിൽ വ്യാപകമായി നിലം നികത്തലും നടക്കുന്നു. നെൽവയൽ നികത്തൽ, തണ്ണീർത്തട നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഈ നിയമ ലംഘനം. ലക്ഷങ്ങളുടെ കച്ചവടമാണ്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ഈ മണ്ണ് കടത്തൽ യഥേഷ്ടം നടക്കുന്നത് .

ദിവസേന നൂറു കണക്കിന് മണ്ണ് ലോറികൾ ആണ് താലുക്കിന് അകത്തും പുറത്തുമായി ചീറി പായുന്നത്. ഇടക്ക് ഇതുപോലെ പൊലീസ്‌ ഒന്നോ രണ്ടോ മണ്ണ് ലോറികൾ പിടികൂടുന്നു. മുൻ കാലങ്ങളിൽ ശക്തമായ സ്‌ക്വഡിന്റെ പ്രവർത്തനം ഉണ്ടായിരുന്നു. അന്ന് കടത്തലും, നികത്തലും എല്ലാം കുറവായിരുന്നു.

ODIVA

You May Also Like

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

NEWS

പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ്...

NEWS

പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട്...

CRIME

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന....

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

error: Content is protected !!