കോതമംഗലം : വടാട്ടുപാറ പലവൻപടി ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ നെല്ലിക്കുഴി സ്വദേശി റോയി(50)യെ രണ്ട് ദിവസം മുൻപ് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. വടാട്ടുപാറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് ഇയാൾ കുളിക്കാൻ പോയത്. തലയിൽ മുണ്ട് കെട്ടി റോയി പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട വടാട്ടുപാറ സ്വദേശികളായ മൂന്നു പ്ലസ് ടു വിദ്യാർഥികളാണ് സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുട്ടമ്പുഴ പോലീസും കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന സ്കൂബ ടീമും മണിക്കൂറുകൾ പുഴയിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇരുട്ടും പുഴവെള്ളത്തിന്റെ കഠിനമായ തണുപ്പും കാട്ടാനയുടെ സാന്നിധ്യവും കാരണം സന്ധ്യയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് തെരച്ചിൽ നടത്തിയെങ്കിലും മൃതുദേഹം കണ്ടത്താൻ സാധിക്കാതെ വരുകയായിരുന്നു. തുടർന്ന് മൂന്നാം ദിവസമാണ് മൃതുദേഹം പുഴയിൽ നിന്നും കണ്ടത്തിയത്.

You must be logged in to post a comment Login