കോതമംഗലം : കോവിഡ്-19 അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുവാനും, രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്‍റെ ഭാഗമായും വടാട്ടുപാറയിലെ ആളുകൾ യാത്രകൾ വെട്ടിച്ചുരുക്കുകയാണ്. ഇതിന് വിപരീതമായി ഇടമലയാർ – വടാട്ടുപാറ മേഖലകളിലേക്ക് പുറമെ നിന്നുള്ള ആളുകളുടെ ക്രമാതീതമായി വരവ് ശ്രദ്ധയിൽ പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഈ മേഖലകളിലേക്കുള്ള യാത്രകള്‍ കര്‍ശനമായി നിയന്ത്രണ വിധേയമാക്കാനും, ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ക്കൊഴികെ വരുന്നവരെ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിൽ വച്ച് തടഞ്ഞ് തിരിച്ചയക്കാനും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാ ലാലുവിന്‍റെ അദ്ധ്യക്ഷതയില്‍ വടാട്ടുപാറയില്‍ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തിൽ CPI മണ്ഡലം സെക്രട്ടറി M.K രാമചന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി P K പൗലോസ്, CPI ലോക്കല്‍ സെക്രട്ടറി P A അനസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് E.C റോയ്, ഗ്രാമപഞ്ചായത്തംഗം ലിസി ആന്റണി ,സജി ഇടയാടി, ജയൻ നാരായണൻ എന്നിവർ സംബന്ധിച്ചു.
