- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : അറാക്കാപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എങ്ങുമെത്താതെ കൂടുതൽ സംഘർഷഭരിതമാകുന്നു. നവംബർ ഒന്നാം തീയതി കേരളത്തിലെ മുഴുവൻ സ്കൂളുകളും തുറക്കുമെന്നു അറിയിച്ചിരുന്നിട്ടും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സർക്കാരിന്റെ ഈ നിസ്സംഗത മൂലം ഇടമലയാർ സ്കൂളിലെ കുട്ടികൾക്ക് താമസിക്കുവാൻ ഇടമില്ല. സ്കൂളിൽ പഠിക്കുന്ന 46 കുട്ടികളും വിവിധ ആദിവാസി കുടികളിൽ നിന്ന് വരുന്നത് കൊണ്ട് ഹോസ്റ്റൽ സൗകര്യം സജ്ജീകരിക്കാൻ ആവാതെ ക്ലാസുകൾ തുടങ്ങാൻ ആവില്ല. കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ പൂട്ടിയിട്ട്, ഓൺലൈൻ പഠനത്തിനത്തിന്റെ അപര്യാപ്തത എല്ലാ ആദിവാസി കുടികളിൽ ഉണ്ട്, അതുകൊണ്ടുതന്നെ സ്കൂൾ തുറന്നു കുട്ടികളുടെ ക്ലാസ്സ് എത്രയും വേഗം തുടങ്ങണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി പോകാൻ തയ്യാറാണ്, അവർക്ക് മറ്റൊരു ഷെൽട്ടർ കണ്ടെത്തി കൊടുക്കാനാണ് നിലവിൽ അവർ ആവശ്യപ്പെടുന്നത്. സർക്കാരാണ് തങ്ങളെ ഹോസ്റ്റലിൽ കൊണ്ടുതന്നെ ആക്കിയത് എന്നാണ് അവർ അവകാശപ്പെടുന്നത്. ഇപ്പോൾ പെരുവഴിയിലേക്ക് ഇറങ്ങണം എന്നുള്ള നോട്ടീസും കിട്ടിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുമായി ചർച്ച നടത്തണമെന്ന് ഉന്നത അധികാരികളെ അറിയിച്ചിട്ടും ആരും തിരിഞ്ഞുപോലും നോക്കുന്നില്ല. തങ്ങൾക്ക് മറ്റൊരു പുനരധിവാസകേന്ദ്രം ആകുന്നതുവരെ തങ്ങളുടെ കുട്ടികളെയും പഠിക്കാൻ വിടുന്നില്ല എന്ന തീരുമാനത്തിലാണ് അറാക്കാപ്പിൽ നിന്നുള്ള ആദിവാസി കുടുംബങ്ങൾ