കോതമംഗലം: ജോലി ചെയ്യുന്നതിനിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു. മൂവാറ്റുപുഴ കടാതി പുളിയന്മല ചാലിൽ പുത്തൻപുര വിവേക് (34 )ആണ് മരിച്ചത്. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടക്കുന്നത്. ജീവനക്കാരോട് ഒപ്പം ജോലി ചെയ്യുന്നതിനിടെ പെട്ടന്ന് ഷോക്ക് ഏറ്റതുപോലെ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഷോക്കേറ്റ് മരിച്ചതാണോ, അതോ ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് സംശയം ഉള്ളതുകൊണ്ട് മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ : പ്രഭലത ( പുതുവൈപ്പ് തക്കളപ്പറമ്പ് കുടുംബാംഗം,) മക്കൾ: ഇഷാൻ (5), തേജസ് (2) വയസ്സ് . സംസ്കാരം നാളെ 2 ന് നഗരസഭാ ശ്മശാനത്തിൽ.

You must be logged in to post a comment Login