പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും
പ്രതിഭകളെ ആദരിക്കലും എൽദോസ് കുന്നപ്പിളി എം എൽ എ നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് കെ ഇ നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ജിജയപാൽ കെ
കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി.സിനിമാതാരം ജാഫർ ഇടുക്കി മുഖ്യഥിതിയായിരുന്നു.എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ സ്കൂളുകളെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ആദരിച്ചു. ട്രാഫിക്ക് പോലീസിനുള്ള കുട വിതരണം പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജോക്കബും.
നിർധന രോഗികൾക്കുള്ള സാമ്പത്തിക സഹായവിതരണം പെരുമ്പാവൂർ നിർഭയം ചെയർമാൻ അഡ്വ- എൻ.സി മോഹനനനും കമ്പിളി പുതപ്പ് വിതരണം മുൻ നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈനും നിർവ്വഹിച്ചു പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കളെ നഗരസഭ കൗൺസിലർ ടി ജവഹർ ആദരിച്ചു. പ്ല സ്ടു വിൽ മികച്ച വിജയം നേടിയ ഹോട്ടൽ ജീവനക്കാരുടെ മക്കളെ ജില്ലാ പ്രസിഡൻ്റ് ടി ജെ മനോഹരൻ ആദരിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കളെ ജില്ലാ സെക്രട്ടറി കെ റ്റി റഹിമും സംസ്ഥാന വൈ. പ്രസിഡൻ്റ് അസീസും ആദരിച്ചു. ഉന്നത വിജയം നേടിയ ബിരുദദാരികളെ സംസ്ഥാന വൈ. പ്രസിഡൻ്റ് വി.റ്റി ഹരിഹരൻ ആദരിച്ചു.കെ എച്ച് ആർ എ സുരക്ഷാ പദ്ധതി സംസ്ഥാന സെക്രട്ടറി അബ്ദുൽ സമദ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത മനോജ് മൂത്തേടനെ ആദരിച്ചു.
കലാ പ്രതിഭ പുരസ്‌കാരം ശ്രീ ജാഫർ ഇടുക്കിക്കും എക്സല്ലെൻസി പുരസ്‌കാരം യുവ ആർക്കിട്ക്ട് ശ്രീ ബാജിയോ ബേബിക്കും Hair O Craft MD Vishnugopal S നും സമ്മാനിച്ചു. ജില്ലാ ട്രഷറർ സി കെ അനിൽ ,ജില്ലാ വർക്കിങ് പ്രസിഡൻ്റ് കെ പാത്ഥസാരതി, സംസ്ഥാന കമ്മറ്റി അംഗം എ എം അബ്ദുൽ അസീസ്, യൂണിറ്റ് രക്ഷാധികാരി പി ശ്രീകുമാർ ,യൂണിറ്റ് വർക്കിങ് പ്രസിഡൻ്റ് കെ എം ഉമ്മർ ,ജീവകാരുണ്യ കമ്മറ്റി ചെയർമാൻ കെ റൗഫ്, സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി കെ ബി ശശി സ്വാഗതവും ട്രഷറർ ബെന്നി നന്ദിയും പറഞ്ഞു.