കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ ചേലാട് വരെയുള്ള ഭാഗത്ത് 24 ലക്ഷം രൂപയും, ഊഞ്ഞാപ്പാറ മുതൽ ഊന്നുകൽ വരെ രണ്ട് റീച്ചുകളിലായി 35 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കാലാവസ്ഥാ അനുകൂലമാകുന്ന മുറയ്ക്ക് പണികൾ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.
