കോതമംഗലം : ഹയർ സെക്കന്ററി പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ 1200 ൽ 1200 മാർക്കും നേടിയ സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിനി കുമാരി സ്നേഹ പോളിനെ സ്കൂളിൽ എത്തി ആന്റണി ജോൺ എം എൽ എ ആദരിച്ചു.കോട്ടപ്പടി പഞ്ചായത്തിലെ ഇഞ്ചയ്ക്കൽ വീട്ടിൽ പൗലോസ് ഇ പി യുടെയും ജോൺസി പൗലോസ്സിന്റെയും മകളാണ് സ്നേഹ പോൾ.ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളിൽ മികച്ച വിജയമാണ് കോതമംഗലം താലൂക്കിൽ കുട്ടികൾ കൈവരിച്ചത്.വിജയം കൈവരിച്ച കുട്ടികളെയും അവരെ വിജയത്തിനായി പരിശീലിപ്പിച്ച അധ്യാപകരെയും എല്ലാ പിന്തുണയും നൽകിയ പ്രിയപ്പെട്ട രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.
