കോതമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പുതിയ ആംമ്പുലൻസിന്റെ ഫ്ലാഗ്ഗ്ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ക്ലബ്ബിന്റെ മുൻപ്രസിഡന്റ് ഇ എം മുഹമ്മദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഖദീജ മുഹമ്മദ്,സൈജന്റ് ചാക്കോ,എൻ എം ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്,വാർഡ് മെമ്പർ എ എ രമണൻ,പൈങ്ങോട്ടുർ പഞ്ചായത്ത് മെമ്പർ സന്തോഷ് ജോർജ്ജ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു,സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജെ ബോബൻ,ക്ലബ്ബ് പ്രസിഡന്റ് യു എച്ച് മുഹിയുദ്ധീൻ,വൈസ് പ്രസിഡന്റ് കെ കെ അഷറഫ്,എം എസ് അബുലൈസ് എന്നിവർ പങ്കെടുത്തു.
