Connect with us

Hi, what are you looking for?

NEWS

പോത്താനിക്കാട് പോലീസിന് ഹീറോ യംഗ് സിന്റെ ആദരവ്.

പോത്താനിക്കാട്: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്നേപ്പടി , ഈട്ടിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ മോഷണ പരമ്പരകളിലൂടെ നാടിനെ ഭീതിയിലായ്ത്തിയ മോഷ്ടാക്കളെ ചുരുങ്ങിയ ദിവസം കൊണ്ട് അതിവിദഗ്ദമായി പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അടിവാട് ഹീറോയഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പുരസ്ക്കാരവും മധുര പലഹാരവും വിതരണം ചെയ്തു . അന്വേഷണത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ എസ്.എച്ച്.ഒ സർക്കിൾ ഇൻസ്പക്ടർ നോബിൾ മാനുവൽ , സബ് ഇൻസ്പെക്ടർ രാജേഷ് കെ.കെ , എസ്.സി.പി.ഒ സലിം കെ.എം , എ.എസ്.ഐ അഷ്റഫ് സി.പി ,ബേബി ജോസഫ് , അജീഷ് കുട്ടപ്പൻ തുടങ്ങിയവർക്കാണ് പുരസ്ക്കാരം നൽകി ആദരിച്ചത് . തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും മധുര പലഹാരവും വിതരണം ചെയ്തു. ഇത്തരത്തിലുള്ള പുരസ്ക്കാരങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നും നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എക്കാലവും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും അതോടൊപ്പം യുവജനങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിലൂടെ നാട്ടിൽ നടമാടികൊണ്ടിരിക്കുന്ന അക്രമങ്ങൾക്കെതിരെ ക്ലബ്ബുകൾ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് സംയോജിതമായ ഇടപെടൽ നടത്തണമെന്നും പുരസ്ക്കാരം ഏറ്റുവാങ്ങി കൊണ്ട് സർക്കിൾ ഇൻസ്പെക്ടർ നോബിൾ മാനുവൽ അഭിപ്രായപ്പെട്ടു .

പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് കെ.കെ അബ്ദുൽ റഹ്മാൻ , സെക്രട്ടറി അബ്ബാസ് കെ.എം , ചീഫ് കോ-ഓഡിനേറ്റർ ഷൗക്കത്തലി എം.പി ,ചാരിറ്റി ഹാൻഡ് ഓർഗനൈസർ ഷമീർ കെ.എം തുടങ്ങിയവർ ചേർന്ന് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു .
വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് , മുൻ സെക്രട്ടറി യു.എച്ച് മുഹിയുദ്ധീൻ , മീഡിയാ കോ-ഓഡിനേറ്റർ റഫീഖ് കെ.പി , മുൻ രക്തദാന ഫോറം ഓർഗനൈസറും ദേശീയ ദുരന്ത നിവാരണ സേന അംഗവുമായ വിഷ്ണു പി.ആർ തുടങ്ങിയവർ സന്നിഹിതരായിരുന്നു . മോഷ്ടാക്കളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നാട്ടുകാരുടെ ഭീതിയും ആശങ്കയും അകറ്റിയ സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ക്ലബ്ബിന്റെ നന്ദി അറിയിച്ചു .

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!