നെല്ലിക്കുഴി: ഇരമല്ലൂർ ചിറയുടെ സംരക്ഷണ ഭിത്തിയും, ഹോമിയോ ഡിസ്പെൻസറിയുടെ സംരക്ഷണ ഭിത്തിയും ശക്തമായ മഴയിൽ ഇടിഞ്ഞു. ഇന്നലെ പെയ്ത മഴയിൽ തകർന്നു വീണ ഇരമല്ലൂർ ചിറയുടെ ഭാഗങ്ങളിൽ എംഎൽഎ ശ്രീ ആന്റണി ജോൺ സന്ദർശനം നടത്തി. സംരക്ഷണ ഭിത്തി എത്രയും വേഗം പുനരനിര്മിക്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
സിപിഐഎം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി എം മജീദ്, ചിറപ്പടി ബ്രാഞ്ച് സെക്രട്ടറി നവാസ് എന്നിവരും സംഭവ സ്ഥലത്തെത്തി എം.എൽ.എ ക്കൊപ്പം മഴക്കെടുതികൾ വിലയിരുത്തി.