കോതമംഗലം: കത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറിൽ 10 എണ്ണം ഒരു മീറ്റർ വീതം തുറന്ന് വിട്ടു. വരുന്ന ദിവസങ്ങളിൽ കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. 34.95 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 33.30 ആണ്.
