കോതമംഗലം : അടുത്ത ദിവസങ്ങളിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്നുള്ള കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉള്ളത് കൊണ്ട് പെരിയാർവാലി ഭൂതത്താൻകെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും ഏതു നിമിഷവും തുറക്കേണ്ടി വന്നേക്കാം. ആയതിനാൽ പെരിയാറിന്റെ ഇരുകരകളിലും സമീപത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
