കോതമംഗലം: കോതമംഗലം ബ്ലോക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലും കാറ്റിലും പല്ലാരിമംഗലം, വാരപ്പെട്ടി,കവളങ്ങാട് കോതമംഗലം മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലായി 1120 കുലച്ച ഏത്ത വാഴകളും, 450 കുലയ്ക്കാത്ത ഏത്ത വാഴകളും, 30 റബ്ബർ മരങ്ങളും കടപുഴകി. വാരപ്പെട്ടി പഞ്ചായത്തിലെ ഏകദേശം ഒന്നര ഹെക്ടർ നെൽകൃഷി വെള്ളത്തിനടിയിലായി.
