കോതമംഗലം : കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ് നടത്തി വരുന്ന പ്രതിവർഷ ബ്ലാക്ക് ബെൽറ്റ് അവാർഡും സർട്ടിഫിക്കറ്റുകളുടെ വിതരണവും റോട്ടറി ഭവനിൽ നടത്തി.കോതമംഗലത്തെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ പരിപാലനത്തിനും സ്വയം പ്രതിരോധത്തിനുമായി നൽകി വരുന്ന പരിശീലന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് പ്രശംസിച്ച് ആന്റണി ജോൺ എം എൽ എ തിരി കൊളുത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. റോട്ടറി കരാട്ടെ ക്ലബ് പ്രസിഡന്റ് അഡ്വ. കെ ഐ ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലാക്ക് ബെൽറ്റ് അവാർഡ്ദാനം ടെക്. ഡയറക്ടർ ഹാൻഷി ജോയി പോൾ നിർവ്വഹിച്ചു. സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

42-ാമത് സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് നടത്തിയ റെഫറി – ജഡ്ജ് ടെസ്റ്റിൽ പാസ്സായവരെ ചടങ്ങിൽ അനുമോദിച്ചു. പ്രൊഫ.ഡോ.ഷാജൻ കുര്യാക്കോസ്, റെനി പോൾ, സേറ ജെയിംസ്,ആൻ കോര,ആൻ സാറ ഷിബു,റോസ് മരിയ ബിജു,റിയ ജിജോ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജോയി പോൾ സ്വാഗതവും ക്ലബ് സെക്രട്ടറി ആദ്യ സനിൽ ജോസഫ് നന്ദിയും പറഞ്ഞു.



























































