കോതമംഗലം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, ബോർസ് മെമ്പർമാരായ കെ കെ ലെവൻ,നാഷാദ് റ്റി എച്ച്,അനസ് എസ് എം,മാണി പി കെ,വിനയൻ പി ബി,നാഷാദ് ഹസ്സൻ,മിനി ജിജോ,ലിസ്സി ജോർജ്,സുമ ശിവൻ,ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
