Connect with us

Hi, what are you looking for?

EDITORS CHOICE

350ൽ പരം കഥകൾ; കഥ പറഞ്ഞു പറഞ്ഞു കഥയുടെ പെരുമഴക്കാലം തീർത്ത് ഹരീഷ് ആർ നമ്പൂതിരിപ്പാട്.

കൊച്ചി : കോവിഡ് മഹാമാരി ആരംഭിച്ച് വിദ്യാലയങ്ങൾ അടച്ചു പൂട്ടപ്പെട്ട നാൾ മുതൽ വാട്സ് ആപ്പ് വഴി കുട്ടികൾക്കായി കഥകൾ പറഞ്ഞു കൊടുക്കുന്ന ഒരു അധ്യാപകൻ ഉണ്ട് രാമമംഗലം സ്കൂളിൽ . ആ കഥ പറച്ചിൽ ഇപ്പോൾ 350 കഥകൾ പിന്നിട്ടു മുന്നോട്ട് പോകുകയാണ്.കോവിഡ് ക്കാലം നവ മാധ്യമ രംഗത്ത് നിരവധി പരീക്ഷണങ്ങൾ നടന്ന കാലഘട്ടമായിരുന്നല്ലോ.ഹരീഷ് ആർ നമ്പൂതിരിപ്പാട് എന്ന അധ്യാപകൻ തന്റെ കഥകൾ വാട്സാപ്പ് വഴി കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന തരത്തിൽ ശബ്ദ നിയന്ത്രണത്തോടെ, ഭാവ ഭംഗിയോടെ അവതരിപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷക്കാലമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലേക്ക് ,കളിചിരികളും കനിമൊഴികളും മടങ്ങി വരുന്ന ഈ സമയത്ത് അവരെ സ്വാഗതം ചെയ്യുകയാണ് ബാലസാഹിത്യകാരനും, മുവാറ്റുപുഴ രാമമംഗലം ഹൈ സ്കൂളിലെ അധ്യാപകനുമായ ഹരീഷ്.

മഹാമാരി തെല്ല് ശമിച്ചു തുടങ്ങുമ്പോൾ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂൾ തുറക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ നവമാധ്യമ കഥകളിലൂടെ കുട്ടികളുടെ മനസ്സിൽ സ്ഥാനം പിടിച്ച കഥ പറയാം കേൾക്കൂ എന്ന വാട്സാപ്പ് കഥാ പരമ്പരയിലൂടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുകയാണ് ഈ അധ്യാപകൻ.
ഹയ്യട ! സ്കൂളുതുറക്കുന്നേ, സ്കൂളൊന്ന് തുറന്നെങ്കിൽ, മാസ്കിട്ടു വരണേ .വേഗമൊരുങ്ങു സ്കൂളു തുറന്നു ,പൂട്ടു തുറക്കുമ്പോൾ ,സ്കൂളിൽപ്പോയാലെന്താകും , എന്നീ കഥകളും,
സ്കൂളുതുറക്കട്ടെ,പള്ളിക്കൂടം തുറക്കുമ്പോൾ , എന്നീ കവിതകളും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഈ വർഷം വിദ്യാരംഭത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നതിനാൽ വിനയമാണ് വിദ്യ, കാക്കോത്തിക്കാവിലെ വിദ്യാരംഭം,എന്നീ കഥകളും എഴുതി വാട്സാപ്പിൽ റെക്കോർഡ് ചെയ്തു അയച്ചു കഴിഞ്ഞു.

ഔപചാരികമായി സ്കൂളടച്ച 2020മാർച്ച് 31 ന് ആരംഭിച്ച കഥപറച്ചിൽ ഒരദ്ധ്യയന വർഷം കഴിഞ്ഞ് രണ്ടാമത്തെ അധ്യയനവർഷത്തിലെ ഓൺലൈൻ കാലഘട്ടവും പിന്നിട്ട് ഓഫ് ലൈൻ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ കുരുന്നുകളെ പ്രേരിപ്പിക്കുന്ന പ്രചോദനം നൽകുന്ന കഥകൾ ആണ് ഹരീഷ് ആർ നമ്പൂതിരിപ്പാട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുഞ്ഞുങ്ങൾക്കും , ഓൺലൈൻ കാലഘട്ടത്തിൽ നിന്ന് മാറി ഓഫ് ലൈനിലേക്ക് എത്തിച്ചേരുമ്പോഴുള്ള വെല്ലുവിളികളാണ് പ്രധാന ആശയക്കുഴപ്പം. ചെറിയ കഥകളിലൂടെ ഇതിന് പരിഹാരം നിർദേശിക്കുകയാണ് കഥ മാഷായ ഹരീഷ് ആർ നമ്പൂതിരിപ്പാട്.


പരസ്പരം കാണാതെ വേണ്ടവിധം സൗഹൃദം പങ്കിടാൻ കഴിയാതെ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന കുഞ്ഞുങ്ങൾ പെട്ടെന്ന് സ്കൂളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ,
അതുപോലെ ഇത്രയും നാൾ അടച്ചുപൂട്ടിയിരുന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ
ഇവയ്ക്കെല്ലാം ഗുണപാഠ കഥയുടെ രൂപത്തിൽ പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ് ഈ ബാല സാഹിത്യകാരൻ. നവമാധ്യമ കഥാപരമ്പരയിലൂടെ പുതിയ സ്കൂൾ സാഹചര്യങ്ങളെ ,മുന്നൊരുക്കങ്ങളെ എല്ലാം നമുക്കു മുമ്പിൽ അവതരിപ്പിക്കുകയാണ് ഇദ്ദേഹം.
ഈ മാസം ഇരുപത്തിയഞ്ചാം തീയതി, 350 കഥകൾ പൂർത്തിയാകുമ്പോൾ ഇത്തരം ഒരു വഴിത്തിരിവാണ് കഥ പറയാം കേൾക്കൂ എന്ന വാട്സാപ്പ് കഥാ പരമ്പരയ്ക്ക് ഉണ്ടാകുന്നത്.
351 മുതലുള്ള കഥകൾ സ്കൂൾ തുറക്കൽ മായി ബന്ധപ്പെട്ട കുട്ടികളെ ബോധവൽക്കരിക്കാനായി സാങ്കല്പിക രീതിയിൽ കാട്ടിൽ നടക്കുന്ന വിദ്യാഭ്യാസ കഥ ആയിട്ടാണ്
ഇവ തയ്യാറാക്കിയിരിക്കുന്നത്.

സന്ദേശങ്ങളും ഗുണപാഠങ്ങളും കുട്ടികളുടെ മനസ്സിൽ പെട്ടെന്ന് പതിയാൻ സഹായിക്കുന്ന തരത്തിൽ നാടിനോടും ഭാഷയോടും സ്നേഹംവളർത്തുന്ന,കഥകൾ സാഹചര്യങ്ങൾക്കനുസരിച്ച് എഴുതി അന്നന്ന് വാട്സാപ്പ് വഴി ഗ്രൂപ്പുകളിൽ വിടുകയാണ് ചെയ്യുന്നത് .
മാതാ പിതാക്കളെയും, ഗുരുജനങ്ങളെയും, മുതിർന്നവരെയും സ്നേഹിക്കാൻ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന, കഥകൾ ലോകമെങ്ങും മലയാളി കുരുന്നുകളെ കേൾപ്പിച്ചതിലൂടെ ഭാഷാഭിമാനം വളർത്താൻ സഹായിച്ചതിന്റെപേരിൽ വായനാ പൂർണ്ണിമയുടെ ഭാഷാഭിമാന പുരസ്കാരവും ,ചിന്താ ശേഷി വർധിപ്പിക്കുന്ന കഥകൾ സമ്മാനിച്ച എഴുത്തുകാരന് ബ്രാഹ്മണക്ഷേമ സഭയുടെ ചിന്താമണി പുരസ്കാരവും ,നിരവധി സാഹിത്യ സാംസ്കാരിക സംഘടനകളുടെ
ആദരവും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

ഇനിയും കഥകൾ പറയണം ഈ സപര്യ തുടരണമെന്ന് ,അടുത്തും അകലെയുമുള്ള നിരവധി സഹൃദയരുടെ അഭ്യർത്ഥനകൾ വരുന്നതിനാൽ,കഴിയുന്നത്ര കാലം കഥ പറച്ചിൽ തുടരുമെന്ന് ഹരീഷ് മാഷ് പറഞ്ഞു. പുതിയ സാഹചര്യത്തിൽ സ്കൂളുകൾതുറക്കുമ്പോൾ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരേ പോലെ ആശങ്കയുള്ള സമയത്ത്
ആശങ്കയകറ്റാൻ , പ്രചോദനം നൽകാൻ തന്റെ രചനകൾക്ക് കുറച്ചെങ്കിലും കഴിയുമെന്ന വിശ്വാസത്തിലാണ്ഈ എഴുത്തുകാരൻ . കഴിഞ്ഞ ലോക്ഡൗൺ കാലം മുതൽ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച കഥകളിൽ ശുചിത്വവും സാമൂഹിക അകലവും വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും, എല്ലാം വിഷയങ്ങൾ ആയിട്ടുണ്ട്.
കുഞ്ഞിക്കവിതകൾ, പൊൻകണി, മഴമുത്ത്, അമ്മച്ചിറക്, ആനക്കുപ്പായം , ഹയ്യോ ! മീശ തുടങ്ങിയ കുട്ടിക്കവിതാ സമാഹാരങ്ങളും , ബബുലു ,കാനന പ്രൈമറി സ്കൂൾ ഇംഗ്ലീഷ് മീഡിയം,മരതക ദ്വീപ്, കുഞ്ഞുണ്ണിയും വല്യുണ്ണിയും , ചിന്നുവിന്റെ പട്ടുകുപ്പായം , കഥ പറയുന്ന മുത്തശ്ശി ഉൾപ്പെടെ നാൽപ്പത്തഞ്ച് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ കൃതികളിലൂടെ ബാല മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.

പ്രസിദ്ധീകരിച്ച കഥകൾ വായിച്ചു തീർന്നതോടെ പുതിയ കഥകൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ കൊവിഡ് കാലത്ത് നവമാധ്യമങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ബാലസാഹിത്യകാരൻ ഹരീഷ് നമ്പൂതിരിപ്പാടായിരിക്കും. അധ്യാപകൻ, വായനശാല പ്രവർത്തകൻ, പ്രാസംഗികൻ എന്നിവയ്ക്കു പുറമേ എറണാകുളം ജില്ല യുപി വിഭാഗം മലയാള അദ്ധ്യാപക പരിശീലന സംഘത്തിലും അംഗമാണ് ഹരീഷ് ആർ നമ്പൂതിരിപ്പാട്.

കുട്ടികളുടെ പ്രിയങ്കരനായ അദ്ധ്യാപകനും എഴുത്തുകാരനുമായ ഹരീഷിൻ്റെ തൂലികയിൽ നിന്ന് കുട്ടികളുടെ വളർച്ചയെ സഹായിക്കുന്ന രചനകൾ ഉതിർന്നുവീണു കൊണ്ടേയിരിക്കുന്നു. മുവാറ്റുപുഴ തിരുമാറാടി കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ അധ്യാപകനായിരുന്ന രാമൻ നമ്പൂതിരിപ്പാടിന്റെയും, നളിനി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ സൗമ്യയും മകൻ അഭിനവും ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.
ലോക്ക് ഡൗൺ കാലഘട്ടത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്കൂളുകളിലും,
സാംസ്കാരിക സ്ഥാപനങ്ങളിലും, ഓൺലൈൻ വഴി നിരവധി പരിപാടികൾ അവതരിപ്പിച്ചു ഈ അധ്യാപകൻ.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

error: Content is protected !!