കോതമംഗലം : വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തി ലോക ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലേക്ക് സ്ഥാനം ഉറപ്പിച്ച് വാരപ്പെട്ടി സ്വദേശിയായ 11 വയസ്സുകാരി കുമാരി ലയ ബി നായർ. ദെലീമ ജോജോയുടെ ഇരു കൈകളും ബന്ധിച്ച് നീന്തൽ ഉദ്ഘാടനം ചെയ്തു. അനുമോദന ചടങ്ങിൽ തോമസ് ചാഴികാടൻ എം പി,ആന്റണി ജോൺ എം എൽ എ,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,പഞ്ചായത്ത് മെമ്പർമാർ,സിനിമ താരം ചെമ്പിൽ അശോകൻ,മുൻ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹനൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി എം പി വർഗീസ്,വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ,സഹ പരിശീലകൻ സജിത്ത് ടോം,പരിശീലകനും കുട്ടിയുടെ പിതാവുമായ ബിജു തങ്കപ്പൻ,മാതാവ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.ലയ കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
