പല്ലാരിമംഗലം: പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വളപ്പുകളിൽ
വൃക്ഷങ്ങൾ നടുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിൽ ഹരിതം ഈ ഗ്രാമം എന്ന പദ്ധതിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് തുടക്കമിടുന്നത്. പഞ്ചായത്തിലെ മുഴുവൻ വ്യാപാരികൾക്കും വൃക്ഷ തൈകൾ എത്തിച്ചു നൽകുകയും നട്ടു സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതാണ് ഹരിത ഗ്രാമം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ 1001വൃക്ഷങ്ങൾ പരിസ്ഥിതി ദിനമായ ജൂൺ 5 ന് നട്ടു കൊണ്ട് സംരക്ഷിക്കുവാനാ നാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ അടുത്ത പരിസ്ഥിതി ദിനം വരെ നീണ്ടു നിൽക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിതരണം ചെയ്യുന്ന വൃക്ഷങ്ങൾ ഏറ്റവും നല്ല രീതിയിൽ നട്ടു സംരക്ഷിക്കുന്ന വർക്ക് സമ്മാനങ്ങളും നൽകും. വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ്ഭാരവാഹികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. പഞ്ചായത്ത്തലത്തിൽ മികച്ച രീതിയിൽ വ്യഷങ്ങൾ നട്ടു സംരക്ഷിക്കുന്ന വ്യാപാരികളേയും മറ്റുള്ളവരെയും അടുത്ത പരിസ്ഥിതി ദിനത്തിൽ അനുമൊദിക്കും. ഹരിതം ഈ ഗ്രാമം പദ്ധതിക്ക് യുടെ ഉത്ഘാടനം അടിവാട്
മാലിക്ക് ദിനാർ പബ്ലിക്ക് സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് കോതമംഗലം ഫോറസ്റ്റ് റെഞ്ച് ഓഫീസർ പി എ ജലീൽ നിർവ്വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എം എം അലിയാർ അധ്യക്ഷത വഹിച്ചു. വനപാലകരായ എം സി കൃഷ്ണകുമാർ ,കെ ആർ പ്രദീപ് കുമാർ, ശ്രുതി സുദർശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി ഷെറു എം എ ,ട്രഷറാർ കെ ജെ ജോസ്, യൂത്ത് വിഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി എം ഷം ജൽ,മാലിക്ക് ദിനാർ ട്രസ്റ്റ് സെക്രട്ടറി സി ച്ച് സിദ്ധീക്ക്, സ്കൂൾ മാനെജർ കെ എം മൊയ്തു, പ്രിൻസിപ്പാൾ അബ്ദുൽ ജലാൽ, വൈ. പ്രൻസിപ്പാൾ വി.ആർ ഹസീന, ഉമ്മർ കുഞ്ചാട്ട്, ഇൻഫാൽ സിഎം, മീമി കവല, ഉവൈസ് മൂക്കട ,മാഹുൽ എം എ ,സിറാജ്കുറിഞ്ഞിലിക്കാട്ട്, അൻവർ എൻ എ ,അജിംസ് റ്റി.എ തുടങ്ങിയവർ സംസാരിച്ചു.