കോതമംഗലം : ഇന്നലെ വൈകിട്ട് ഇരുമലപ്പടിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശി ആറ്റുപുറം വീട്ടിൽ ജോർജിന്റെ മകൻ ജിനു (38) മരണപ്പെട്ടു. ജിനു ഓടിച്ചിരുന്ന സ്കൂട്ടർ റോഡിൽ തെന്നി മറിഞ്ഞു അപകടം സംഭവിച്ചതാകാം എന്ന് അനുമാനിക്കുന്നു. പരിക്കേറ്റ യുവാവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , തുടർന്ന് അടിയന്തിര ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുവാൻ പരിശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ് മരിച്ച ജിനു. അമ്മ ഗ്രേസി , സഹോദരൻ ജിൻറ്റു. പോലീസിന്റെ പ്രാഥമിക നിയമ നടപടികൾക്ക് ശേഷം സംസ്കാരം നാളെ തോളേലി സെന്റ് മേരീസ് ജാക്കോബൈറ്റ് പള്ളിയിൽ ഉച്ചയോടുകൂടി നടക്കും.
