Connect with us

Hi, what are you looking for?

CHUTTUVATTOM

വീൽചെയറിൽ നിന്ന് വിജയത്തിലേക്ക്: കോതമംഗലത്തെ ‘കഫേ വിങ്ങ്‌സ്’ ശ്രദ്ധേയമാകുന്നു

 

കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു പേരുടെ സംരംഭമാണ് കോതമംഗലം, തങ്കളം ബൈപ്പാസ് റോഡില്‍ ഏദന്‍ തോട്ടം അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേ വിങ്ങ്‌സ് എന്ന ഭക്ഷണശാല. ഡോ. കോരയുടെ നേതൃത്വത്തില്‍ എല്‍ദോസ്, ബോസ്, ബേസില്‍ ,അജേഷ്, സജീവന്‍ എന്നിവരാണ് കഫേ വിങ്ങ്‌സിന്റെ സാരഥികള്‍.

ഇവര്‍ എല്ലാവരും വീല്‍ ചെയറില്‍ ഉള്ളവരാണ്. ഇവര്‍ ഈ കോഫീ ഹൗസില്‍ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ സ്വയം ഏറ്റെടുത്ത് നടത്തി വരികയാണ്. ഏതാനും ജീവനക്കാരും ഇവര്‍ക്കൊപ്പമുണ്ട്. സ്‌നാക്‌സ്, ബര്‍ഗര്‍, സാന്റ്വിച്ച്, ചായ, കാപ്പി, ഷേയ്ക്ക്, ജ്യൂസ് തുടങ്ങിയവ എല്ലാ ദിവസവും ഉണ്ടാകും. ദിവസവും സ്‌പെഷ്യല്‍ വിഭവങ്ങളും ഉണ്ടാകും. ചപ്പാത്തി, ചിക്കന്‍ കറി, പൊറോട്ട, മീന്‍ കറി, പിടി, പാല്‍പുട്ട്, കപ്പ, ബിരിയാണി എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. വെള്ളിയഴ്ച ദിവസങ്ങളില്‍ പ്രാദേശിക കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കലാവിരുത് പ്രകടമാക്കാന്‍ അവസരവും ഒരുക്കിയിട്ടുണ്ട്.

പാര്‍ക്കിന് സമാനമായ സ്ഥലത്ത് വിശാലമായ ഇരിപ്പിടങ്ങളാണ് ഉള്ളത്. വൈകുന്നേരങ്ങളില്‍ കുടുംബവുമായി എത്താന്‍ പറ്റിയ അന്തരീക്ഷമാണ് ഈ കഫേയുടെ മറ്റൊരു പ്രത്യേകത. ഭിന്നശേഷി ക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനും ഇവിടെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. വീല്‍ച്ചെയറില്‍ ആയവര്‍ക്ക് ഒരു പ്രചോദനമാകാന്‍ വേണ്ടിയാണ് ഇതുപോലൊരു കഫേ തുടങ്ങിയതെന്ന് നടത്തിപ്പുകാരായ എല്‍ദോസും, അജേഷും പറഞ്ഞു. ശാരീരിക പരിമിതികള്‍ ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നഈ ആറുപേരുടെ കഥ മൂഹത്തിന് മുഴുവന്‍ രു പ്രചോദനമാവുകയാണ്.

 

You May Also Like

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിവസം നെല്ലിക്കുഴി പുതുപ്പാലത്ത് നിന്ന് ആരംഭിച്ചു. പുതുപ്പാലത്ത് നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി പി എം ജില്ലാ കമ്മിറ്റി...

CHUTTUVATTOM

കോതമംഗലം :എൽഡിഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ചു. ഇഞ്ചത്തൊട്ടിയിൽ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി നിർവ്വഹിച്ചു. മുൻ...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം: ചേലാടിന് സമീപം കള്ളാട ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിടുന്‌പോഴും ക്രൈംബ്രാഞ്ച് അന്വേഷണവും ഇരുട്ടില്‍ തപ്പുന്നു.കഴുത്തറുത്താണ് 70കാരി സാറാമ്മ കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതുവരെയുള്ള നിഗമനം. ലോക്കല്‍...

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

error: Content is protected !!