കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 33 – മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇസ്റ്റ്- വെസ്റ്റ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ വന സംരക്ഷണ നിയമവും വന്യമൃഗ അതിക്രമങ്ങള്‍ തടയലും എന്ന വിഷയത്തെ ആസ്പദമാക്കി കോതമഗലം റോട്ടറി ഭവനില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംെഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോസ് ചോലിക്കര അദ്ധ്യക്ഷത വഹിച്ചു. കേരള വൈല്‍ഡ് ലൈഫ് ആന്റ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ജിജി സന്തോഷ് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു.
യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ഗിരി , ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂര്‍ നാരായണന്‍ , സംസ്ഥാന കമ്മറ്റിയംഗംസി.പി. സുകുമാരന്‍ , ജില്ലാ കമ്മറ്റിയംഗം കെ.കെ. മൈതീന്‍, ഈസ്റ്റ് സെക്രട്ടറി കെ.കെ. മണിലാല്‍ വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.പി. മോഹനന്‍ , ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സി.വി. ജേക്കബ്, ട്രഷറര്‍ കെ.ജെ. തോമസ്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
