കോതമംഗലം : കേന്ദ്ര യുവജന കായിക മന്ത്രാലയം രാജ്യത്താകമാനം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന ആശയത്തിൽ എല്ലാവർക്കും ഫിറ്റ്നസ് എന്ന സന്ദേശം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 75 വർഷത്തെ ഓർമ്മക്കായി 2021 ആഗസ്റ്റ് 13 മുതൽ രാജ്യ വ്യാപകമായി നടന്ന് വന്നതിന്റെ എറണാകുളം ജില്ലയിലെ സമാപനം നെഹ്‌റു യുവ കേന്ദ്രവുമായി സഹകരിച്ച് ഏഴ് താലൂക്കുകളിലായി നടത്തിവന്ന കൂട്ടയോട്ടം കോതമംഗലത്ത് നടത്തി.
മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി,എൻ എസ് എസ്,യൂത്ത് റെഡ് ക്രോസ്,റോട്ടറി കരാട്ടെ ക്ലബ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ച കൂട്ടയോട്ടം ആൻ്റണി ജോൺ MLA കെ എസ് ആർ ടി സി ജംഗ്ഷനിൽ വെച്ച് ഉദ്ഘാടനം ചെയ്തു.റെഡ് ക്രോസ് എറണാകുളം ജില്ലാ ചെയർമാൻ ജോയി പോൾ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യപ്രഭാഷണം നടത്തി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ,സംസ്ഥാന മാനേജിങ് കമ്മിറ്റി അംഗം അഡ്വ. രാജേഷ് രാജൻ,ജില്ലാ കമ്മിറ്റി അംഗം ലോറൻസ് അബ്രഹാം,പ്രോഗ്രാം ഓഫീസർമാരായ ഡോ. അൽഫോൻസ സി എ,ഡോ. സീന ജോൺ,എൻ വൈ കെ നാഷണൽ യൂത്ത് വോളന്റീയർമാരായ അതുൽ പ്രേം,അച്ചു പ്രസന്നൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ എസ് ആർ ടി സി ജംഗ്ഷനിൽ കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ ബേസിൽ തോമസ് ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ സമാപിച്ചു.