കോതമംഗലം: വിഷുദിനത്തിൽ നാടെങ്ങും ആഘോഷത്തിലിരിക്കുമ്പോഴും കോതമംഗലത്ത് അഗ്നി രക്ഷാ സേനാംഗങ്ങൾ കർമ്മനിരതരായിരുന്നു. ഇന്നലെ രാവിലെ പത്തിന് കോട്ടപ്പടി വടാശ്ശേരിയിൽ കിണറിൽ വീണ മൂന്നുമാസം പ്രായമായ കിടാവിടെ രക്ഷിച്ചു. ഉച്ചക്ക് മൂന്നോടെ മൈലൂരിൽ കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി. വൈകിട്ടു ണ്ടായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ മരങ്ങൾവീണ് ഗതാഗത തടസ്സുണ്ടായത് നീക്കം ചെയ്തു.
മാതിരപ്പിള്ളിയിൽ തെങ്ങ് ഒടിഞ്ഞ് റോഡിൽ വീണു. മൈ ലൂർ , വലിയപാറ, പോത്തുകുഴി, മലയിൻകീഴ് ബൈപ്പാസ്, എന്നിവിടങ്ങളിൽ മരം വീണുതും സേനയെത്തിയാണ് നീക്കം ചെയ്തത്.അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.എം മുഹമ്മദ് ഷാഫി, സുനിൽ മാത്യു, പി.എം. റഷീദ്. ഒ എ. ആബിദ്, നിസാമുദീൻ, കെ.പി. ഷമീർ, കെ.എ. അൻസൽ. ജിസൻ കെ.സജി , ജിയോബിൻ ചെറിയാൻ, എസ് ഷഹിൻ. എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
