Connect with us

Hi, what are you looking for?

EDITORS CHOICE

“ഫിനാസോൾ” ; അക്കൗണ്ടിങ്, ടാക്സ് സേവനങ്ങളിലെ ഉത്തമ സുഹൃത്ത് ; കഠിനാദ്ധ്വാനം വിജയമന്ത്രമാക്കിയ കോതമംഗലം സ്വദേശി.

കോതമംഗലം :- വളരെ കാലത്തെ ഫിനാൻസ്, ടാക്സ് , അക്കൗണ്ടിങ് മേഖലയിലെ പരിചയങ്ങളും, നല്ല കുറെ സൗഹൃദങ്ങളും, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്നുള്ള അതിയായ ആഗ്രഹത്തിന്റെ സാക്ഷാൽക്കാരവുമാണ് കോതമംഗലം സ്വദേശിയായ ശ്രീ. ജഗദീഷ് കുമാറിനെ , രണ്ടായിരത്തി പത്തിൽ എറണാകുളം കടവന്ത്ര, കെ. പി വള്ളുവൻ റോഡിലെ ആളാഴത്തു ലൈനിൽ FINASOL.(ഫിനാസോൾ ) എന്ന പേരിൽ ഒരു സ്ഥാപനം രജിസ്റ്റർ ചെയ്യുവാനും പ്രവർത്തനം ആരംഭിക്കുവാനും പ്രേരിപ്പിച്ചത്.

തുടക്കത്തിൽ വളരെ കുറച്ചു clients അഥവാ കക്ഷികൾ മാത്രമുണ്ടായിരുന്ന സ്ഥാപനം,ഇപ്പോൾ പത്തു വർഷത്തിന് ശേഷം കേരളമോട്ടാകെ ധാരാളം clients നു സേവനം നൽകുന്ന വലിയ സ്ഥാപനമായി വളർന്നു കഴിഞ്ഞു. ആദായ നികുതി,വാറ്റ് , തുടങ്ങി ആദ്യകാലങ്ങളിൽ സേവനങ്ങൾക്കായി FINASOL ളിൽ വന്നെത്തിയവരെല്ലാം മിതമായ നിരക്കിൽ, വളരെ കൃത്യതയോടെ, സമയബന്ധിതമായി റിട്ടേൺ ഫയലിംഗ്, മറ്റു തീർപ്പുകൾ എല്ലാം കണ്ടറിഞ്ഞു, മനസ്സു നിറഞ്ഞു അവരുടെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും അറിയിക്കുകയും അങ്ങനെ FINASOL എന്നത് ടാക്സ് ,സർവീസ് മേഖലയിലെ ഒരു പ്രമുഖ ബ്രാൻഡ് ആയി പതിയെ രൂപാന്തരപെടുകയും ചെയ്തു.

രണ്ടായിരത്തി പതിനാറിൽ മുവാറ്റുപുഴ എസ്. എൻ. ഡി. പി ജംഗ്ഷനിൽ കോട്ടമുറിക്കൽ ആർക്കേടിന്റെ വിശാലമായ ഒന്നാം നിലയിൽ FINASOL കോർപ്പറേറ്റ് ഓഫീസ് തുടങ്ങുവാൻ ശ്രീ. ജഗദീഷിനു പ്രചോദനമായത് clients ന്റെ എണ്ണത്തിലുള്ള അഭൂതപ്പൂർവമായ വളർച്ചയും, അവർക്ക് FINASOL ലുള്ള വിശ്വാസവുമാണ്. ഇപ്പോൾ ഇൻകം ടാക്സ്,ജി. എസ്. റ്റി , കമ്പനി രജിസ്റ്റേഷൻ,പി. എഫ് ,ഇ. എസ്. ഐ തുടങ്ങിയ മേഖലയിലെ എല്ലാ സേവനങ്ങളും, മറ്റു സേവനങ്ങളായ മുദ്ര ലോൺ, ബിസ്സിനെസ്സ് ലോൺ, പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങി എല്ലാമേഖലയിലും സേവനതൽപ്പരായ പരിചയ സമ്പന്നരായ ഇരുപതോളം പേർ FINASOL ളിൽ ജോലി ചെയ്യുന്നു.കൂടാതെ എല്ലാകാര്യങ്ങളും നോക്കി നടത്തുവാനായി സുഹൃത്തായ ശ്രീ. ജെറിനും, മുവാറ്റുപുഴ കോർപ്പറേറ്റ് ഓഫീസിലുണ്ട്.

സമയ നിഷ്ടയോടെ clients നെ ഓരോ കാര്യങ്ങളും കൃത്യമായി അറിയിക്കുന്നതോടൊപ്പം അവരുടെ സംശയങ്ങൾക്ക് വിശദീകരണം നൽകി സമർപ്പിക്കേണ്ട രേഖകൾ, റിട്ടേൺ ഇവയെല്ലാം അതാതു സമയത്ത് അതാതു വകുപ്പിൽ നൽകുന്നതിനാൽ നാൾക്കു നാൾ FINASOL ന്റെ clients ന്റെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തുള്ളവർക്കായി ടാക്സ് ഫയലിംഗ്, ഇൻകം ടാക്സ് നോട്ടീസുകൾക്ക് മറുപടി അയക്കൽ, മറ്റു ടാക്സ് പ്ലാനിങ്, കൂടാതെ ടാക്സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കുമായി പ്രത്യേക N.R.I വിഭാഗവും FINASOL ന്റെ സവിശേഷതയാണ്. സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി FINASOL ന്റെ ബ്രാഞ്ചുകൾ തൃശൂർ, കോട്ടയം തുടങ്ങിയ നഗരങ്ങളിൽ തുറക്കുവാനുള്ള പദ്ധതികൾ ഇപ്പോൾ ആവിഷ്കരിച്ചു വരുന്നു.

കക്ഷികളുടെ പ്രശ്നങ്ങൾ ചെറുതോ വലുതോ ആകട്ടെ നന്നായി പഠിച്ചു വിശകലനം ചെയ്തു കൃത്യമായി ഉത്തരങ്ങൾ കണ്ടെത്തുകയും, വിവരങ്ങൾ അറിയിക്കുകയും .ഇൻകം ടാക്സ്, ജി. എസ്. റ്റി ഹിയറിങ്ങുകൾ,ഇവയെ സംബദ്ധിച്ചുള്ള കേസുകൾ എന്നിവയിൽ ഫലപ്രദമായ ഇടപെടൽ നടത്തുകയെന്നതും FINASOL ന്റെ സവിശേഷതയാണ്. ഫിനാൻഷ്യൽ, ടാക്സ് സേവനങ്ങൾ ശ്രദ്ധയോടെ കാലാനുസൃദമായ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ ചെയ്യുന്ന FINASOL ന്റെ കരുത്ത് കേരളത്തിലങ്ങോളമിങ്ങോളമുള്ള സംതൃപ്ത്തരായ നൂറുകണക്കിന് clientസും എന്തുപ്രശ്നമുണ്ടായാലും ഒരു ഫോൺ വിളിക്കിപ്പുറം FINASOL ഉണ്ടെന്ന അവരുടെ വിശ്വാസമാണ്.

9142777533, 9744077733 എന്ന ഫോൺ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ ഐഡി യിലോ കസ്റ്റമേഴ്സിന് FINASOL ളുമായി ബന്ധപെടാവുന്നതാണ്. അതെ FINASOL വളരുകയാണ് കേരളമൊട്ടകെയുള്ള കക്ഷികളുടെ വിശ്വാസത്തെ നെഞ്ചോടു ചേർത്ത്, പുതിയതായി വരുന്ന client സിന്റെ പ്രതീക്ഷകൾ കാത്തുകൊണ്ട് ,ഒരു പാട് പ്രതിബന്ധങ്ങളെ തരണം ചെയ്തുള്ള വിജയകരമായ യാത്ര.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...