കൊച്ചി : മലയാളത്തിന്റെ യുവ ചലച്ചിത്ര താരം ജയസൂര്യയുടെ പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ജന്മദിന സമ്മാനം ഒരുക്കിയിരിക്കുകയാണ് ഡാവിഞ്ചി കുടുംബം. നൃത്ത വും വരയുമായിട്ടാണ് പിറന്നാൾ സമ്മാനം. മൂന്നടി നീളവും, രണ്ടടി വീതിയുമുള്ള ആറു ബോര്‍ഡുകളിലായി ഒന്‍പതു പേര്‍ വരയ്ക്കുന്നു. പശ്ചാത്തല സംഗീതം ജയസൂര്യ സിനിമകളിലെ പാട്ടും ഡയലോഗും. മാറി മാറി ഡാന്‍സ് ചെയ്യുകയും തലതിരിച്ചു വരക്കുകയും ചെയ്യുന്നതിന്‍റെ അവസാനം ആറു ബോര്‍ഡുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ജയസൂര്യയുടെ മുഖചിത്രം പൂര്‍ത്തിയാകുന്നു.
പ്രശസ്ത ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്‍റെ മക്കള്‍ ഇന്ദുലേഖയും ഇന്ദ്രജിത്തും ജെഷ്ടാനുജന്മാരുടെ മക്കളായ അശ്വതി, വൈശാഖ് ,കാര്‍ത്തിക് ,മാളവിക , ദേവിപ്രിയ , ഗൗരീ നന്ദന്‍ എന്നി ഒന്‍പതു പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ ആണ് ഈ വ്യത്യസ്തമായ നൃത്ത ചിത്രമോരുക്കിയത് . ജയസൂര്യ നേരിട്ടു വിളിക്കുകയും വീഡിയോയിലൂടെ ടീമംഗങ്ങളെ അഭിനന്ദിക്കുകയും ആശംസകള്‍ പറയുകയും ചെയ്തു . വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട കലാരൂപങ്ങലാണ് നൃത്തവും ചിത്ര രചനയും. ഇത് രണ്ടും കൂടി ചെയ്യുന്നത് വളരെ ശ്രമകരമായ കാര്യമാണ്. പരിശ്രമത്തിലൂടെ മാത്രമേ ഇത് ഫലവത്താക്കാന്‍ സാധിക്കൂ എന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
twitter retweet kaufen