പെരുമ്പാവൂർ : 3200 അതിഥി തൊഴിലാളികൾക്ക് അഞ്ച് ദിവസത്തേക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് 5000 കിലോഗ്രാം അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാമഗ്രികൾ ഫെഡറൽ ബാങ്ക് നൽകും. അഞ്ച് ദിവസത്തെക്കുള്ള പലവ്യഞ്ജന വസ്തുക്കളും രണ്ട് ദിവസത്തേക്കുള്ള പച്ചക്കറികളുമാണ് ഫെഡറൽ ബാങ്കിന്റെ പൊതു നന്മ ഫണ്ടിൽ ഉൾപ്പെടുത്തി നൽകുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.
പെരുമ്പാവൂർ ബംഗാൾ കോളനിയിലെ പൊതു അടുക്കള, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ അടുക്കള, ഒക്കൽ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചൻ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണ സാമഗ്രികൾ നൽകുന്നത്.