കോതമംഗലം: കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് കര്‍ഷക സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതി ചെയര്‍മാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കാന്‍ വനാതിര്‍ത്തികളില്‍ ട്രഞ്ചുകള്‍ നിര്‍മിക്കണമെന്നും ദീര്‍ഘവീക്ഷണമായി നാടന്‍ ഇല്ലികള്‍ വച്ച്പിടിപ്പിക്കണമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.
വനാതിര്‍ത്തിയിലും നാട്ടിലും നിരന്തരമായി കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചു വരികയാണ്. പ്രതിരോധമായി ഹാംഗിംഗ് ഫെന്‍സിംഗുകളും രണ്ട് നിര ഫെന്‍സിംഗുകളും സ്ഥാപിക്കുന്നതിന് നാട്ടുകാരില്‍നിന്നും പിരിവെടുത്തും ഖജനാവില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് പാഴ്‌ചെലവ് നടത്തുന്നത്. ഈ മുടക്കുന്ന തുകയുടെ കൂടെ കുറച്ചു രൂപ കൂടി ചെലവിട്ട് വനാതിര്‍ത്തിയില്‍ നിന്നും 50 മീറ്റര്‍ ഉള്‍മാറി ട്രഞ്ചുകള്‍ സ്ഥാപിച്ചാല്‍ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കപ്പെടും. മറ്റൊരു ജനാവശ്യമായ നാടന്‍ ഇല്ലികള്‍ വച്ച് പിടിപ്പിച്ചാല്‍ ഉപ്പന്‍ കാക്കയുടെ സാന്നിധ്യം ഉണ്ടാകും. സര്‍വ വന്യമൃഗങ്ങളും ഉപ്പന്‍ കാക്കയുടെ സാന്നിദ്ധ്യം അറിഞ്ഞാല്‍ ഉള്‍കാടുകളിലേക്ക് ഉള്‍വലിയും.
ജനരക്ഷാര്‍ഥം സ്ഥാപിച്ച ഗുണമേന്മയില്ലാത്ത ഫെന്‍സിംഗുകള്‍ കാട്ടാനകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ത്തെറിയുകയാണ്. എക്കാലവും ജനങ്ങളെ പ്രഖ്യാപനങ്ങള്‍ കൊണ്ട് പറ്റിക്കാന്‍ ശ്രമിക്കുന്നതിനെതിരേ അടുത്ത ആഴ്ച ജനജാഗ്രത പ്രചരണ ജാഥ കിഴക്കന്‍ മേഖലയില്‍ സംഘടിപ്പിക്കാന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കോ- ഓര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ കെ.ഇ. കാസിം അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്, വിവിധ കര്‍ഷക സംഘടന നേതാക്കളായ എം.എം. അബ്ദുള്‍ റഹ്‌മാന്‍, എ.സി. രാജശേഖരന്‍, എം.സി. അയ്യപ്പന്‍, പി.എം. സിദ്ദീഖ്, പ്രഫ. എ.പി. എല്‍ദോസ്, സജി തെക്കേക്കര, എം.എം. അഷ്‌റഫ്, ബന്നി പോള്‍, പി.എം. ഷംസുദ്ദീന്‍, മിനി മാത്യു, പി.എ. പാദുഷ, പി.പി. മത്തായി, വര്‍ഗീസ് കൊന്നനാല്‍, മാര്‍ട്ടിന്‍ കീഴേമാടന്‍, ലിബു തോമസ്, കുര്യാക്കോസ് മറ്റത്തില്‍, സല്‍മ്മ പൈമറ്റം, ശശി വാരപ്പെട്ടി, എം.പി. എസ്തഫാനോസ്, സി.ടി. അയ്യപ്പന്‍ , രാജന്‍ താഴത്തൂട്ട്, ജോയി പനയ്ക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.























































