മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ പുറകുവശത്തെ ഗോഡൗണില്‍ നിന്നുമാണ് 5.683 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി പ്ലാമൂട്ടില്‍ സാദിക് പി.എ(40), വാരപ്പെട്ടി മലമുകളില്‍ സബിന്‍ എം.എം(36), വേങ്ങോല പോഞ്ഞാശ്ശേരി കൂറക്കാടന്‍ അബ്ദുല്‍ മുഹ്‌സിന്‍(20) എന്നിവരെയാണ് പിടികൂടിയത്.
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കീച്ചേരിപ്പടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഇതിന് മുമ്പും മയക്കുമരുന്നു കേസിലെ പ്രതികളാണ്. മുസ്ലീം ലീഗ് നേതാവിന്റെ മകനാണ് പിടിയിലായ പ്രതികളില്‍ ഒരാള്‍. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി അജയകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ഉന്മേഷ് വി, ഷബീര്‍ എം.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാഹിന്‍, രഞ്ജിത്ത് രാജന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത പി.എന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


























































