കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ. എം. ബഷീർ, കോതമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം,റാണിക്കുട്ടി ജോർജ്, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, എച്ച് എസ്. എസ്. ആർ ഡി ഡി സതീഷ് ജെ. വിഎച്ച്എസ്ഇ എ ഡി നവീന പി., തോമസ് പീറ്റർ, നിയാസ് എം., മുജീബ് റഹ്മാൻ, ജോമോൻ ജോസ്, സലീന ജോർജ്, അജ്മൽ സി. എ.,ബിജോയ് കെ. എസ്.,സജി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. മേളയുടെ ലോഗോ നിർമിച്ച അനുഗ്രഹ് സാബുവിന് യോഗത്തിൽ മെമെന്റോ നൽകി.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				