കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് വച്ച് നടന്നു.ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 200 ഓളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.ആൻ്റണി ജോൺ MLA സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ അസോസിയേഷൻ പ്രസിഡൻ്റ് മേരി ജോർജ് തോട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം ഭാഗ്യരാജ്,ട്രഷറർ രജ്ജിത്,രാജേഷ്, ലീമോൽ,ജോയ് പോൾ എന്നിവർ പങ്കെടുത്തു.
