കോതമംഗലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തട്ടേക്കാട് നടത്തിയ സംഘടന ജില്ലാ പഠന ക്ലാസ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സാബു പോൾ അധ്യക്ഷനായി. പെരുമ്പാവൂർ എ എസ് പി അനുജ് പലിവാൾ ,ബെന്നി കുര്യാക്കോസ് ,ജെ ഷാജിമോൻ ,എ എ അജിത് കുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ പ്രശാന്ത് ,ജന സെക്രട്ടറി സി ആർ ബിജു , പൊലിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പ്രവീൺ , യൂണിസെഫ് ട്രയിനർ , ജിജി വർഗീസ് എന്നിവർ ക്ലാസ് നയിച്ചു.
