എറണാകുളം : മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് ( ഒക്ടോബർ 18 ചൊവ്വ) രാത്രി 7 മുതൽ നാളെ (ഒക്ടോബർ 19 ബുധൻ) രാവിലെ 6 വരെ നിരോധിച്ചു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കില്ലന്ന് കളക്ടർ വ്യക്തമാക്കി.
