കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്ന് വിഴാറായ വട്ടപ്പിളളില്‍ സിന്ധുവിനും കുടുംബത്തിനും സഹായവുമായി എന്റെ നാട്. ഈ വര്‍ഷത്തെ കാറ്റിലും മഴയിലും ഇവരുടെ വീട് പാടെ തകര്‍ന്നു കയറിക്കിടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വീടിന്റെ ദുരിതാവസ്ഥ നേരിട്ടു മനസ്സിലാക്കിയ ചെയര്‍മാന്‍ ഷിബു തെക്കുംപുറം വീട് മേയ്റ്റനന്‍സിനായി പതിനായിരം രൂപ ധനസഹായം നല്‍കി.
