കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
