പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന പോസ്റ്റ്, വൈദ്യുതി ലൈനുകളുടെയും, കേബിളുകളുടെയും ഭാരം മൂലം വളഞ്ഞ നിലയിലാണ്.
കൂടാതെ പോസ്റ്റിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഫ്യൂസ് കുട്ടികള്‍ക്കുകൂടി കൈയെത്തുന്ന ഉയരത്തിലാണുള്ളത്. ഇതും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അപകടാവസ്ഥയിലായ കോണ്‍ക്രീറ്റ് പോസ്റ്റ് മാറ്റി പകരം ഇരുമ്പ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
