Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് സഹായ ഹസ്തവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ.

മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് സഹായ ഹസ്തവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. നിയോജക മണ്ഡലത്തില്‍ 25-ഓളം അഗതി-അനാഥ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവകളില്‍ അന്തേവാസികളും ജീവനക്കാരുമടയ്ക്കം 100 കണക്കിനാളുകളാണുള്ളത്.ഇവര്‍ക്ക് ഭക്ഷണം, വസ്ത്രം മരുന്ന് അടക്കം ഒരുക്കുന്നത് വിദേശത്ത് നിന്ന് അടയ്ക്കമുള്ള വിവിധ സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്തോടെയാണ്. രാജ്യത്ത് കോറോണ രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ വിദേശത്ത് നിന്ന് അടയ്ക്കമുള്ള സഹായധനം നിലച്ചതോടെ പല അനാഥ-അഗതി മന്ദിരങ്ങളുടെ പ്രവര്‍ത്തനം ദുരിതത്തിലായിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രദേശീക സഹായങ്ങളും നിലച്ചു.

വിവാഹ വാര്‍ഷീകം, ചരമവാര്‍ഷീകം, ജന്മദിനാഘോഷം, വിവാഹങ്ങള്‍ അടക്കമുള്ള പരിപാടികള്‍ വീടുകളില്‍ നടക്കുമ്പോള്‍ അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് പ്രദേശവാസികള്‍ സഹായഹസ്തവുമായി എത്തുമായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതും നിലച്ചിരിക്കുകയാണ്. സാമൂഹികക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള അഗതി മന്ദിരങ്ങള്‍,ആശ്രമങ്ങള്‍ കോണ്‍വെന്റുകള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ സപ്ലൈകോ വഴി അരി നല്‍കുന്നതാണ് ഏക ആശ്വാസം. അഗതി മന്ദിരങ്ങളുടെയും ക്ഷേമ സ്ഥാപനങ്ങളുടെയും ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ എല്‍ദോ എബ്രഹാം എം.എല്‍.എ നിയോജക മണ്ഡലത്തിലെ എല്ലാ അഗതി-അനാഥ മന്ദിരങ്ങളും അരി അടയ്ക്കമുള്ള പലവ്യജ്ഞനങ്ങള്‍ അടക്കമുള്ളവയാണ് നല്‍കുന്നത്.

പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം കാവക്കാട് സെന്റ് ജോര്‍ജ് ജ്യോതിഭവനിലേയ്ക്ക് അരിയും പലവ്യജ്ഞനങ്ങളും നില്‍കി എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ സ്റ്റെനിയ, ജോളി പൊട്ടയ്ക്കല്‍, ശിവാഗോ തോമസ്, സജീവ് ജോണ്‍, സജി മാങ്കുടിയില്‍, ഷിബു ജോസഫ് എന്നിവര്‍ സംമ്പന്ധിച്ചു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...