Connect with us

Hi, what are you looking for?

CHUTTUVATTOM

മേല്‍വിലാസം പോലുമില്ലാതെ എഴുപതുകാരി ഏലിയാമ്മ.; ഇനി പീസ് വാലിയുടെ തണലില്‍

മൂവാറ്റുപുഴ: വളര്‍ത്തു മകളും കൈവിട്ട്, രോഗങ്ങള്‍ ഒന്നൊന്നായി തളര്‍ത്തിയ ആരോരുമില്ലാത്ത വയോധികയ്ക്ക് ഒടുവില്‍ പീസ് വാലി തണലായി. കഴിഞ്ഞ നാലു മാസമായി സഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മക്കാണ് പീസ് വാലി തുണയായത്. മൂന്നരമാസം മുമ്പുണ്ടായ വീഴ്ചയില്‍ വലതുകാലിന് പരിക്കേറ്റതോടെയാണ് ഏലിയാമയുടെ കഷ്ടകാലം ആരംഭിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമയെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഏലിയാമ്മയ്ക്ക് ആശുപത്രിയില്‍ വിവിധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണ പൊതികള്‍ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വാങ്ങി നല്‍കുന്നതായിരുന്നു ഏക ആശ്വാസം. കാലിന് ഓപ്പറേഷന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിക്കുന്നതിനിടയിലാണ് കോവിഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ചതും ലോക്ക് ഡോണ്‍ പ്രഖ്യാപനവും ഉണ്ടായത്.

ഏലിയാമ്മയുടെ നിസഹയവസ്ഥ ആശുപത്രിയിലെ രോഗികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയെ അറിയിച്ചതോടെ എം.എല്‍.എ ആശുപത്രിയില്‍ നേരിട്ടെത്തി ഏലിയാമ്മയുടെ ദുരവസ്ഥ മനസിലാക്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് എത്തിച്ചു. തിരികെയെത്തുമ്പോള്‍ ഏലിയാമ്മയെ പീസ് വാലിയില്‍ പ്രവേശിപ്പിക്കാമോ എന്ന എം .എല്‍. എയുടെ അഭ്യര്‍ത്ഥനയെ സ്ഥലപരിമിതിക്കിടയിലും അനുഭവത്തോടെയാണ് പരിഗണിച്ചത്. മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് എം .എല്‍ .എ .ഓഫീസില്‍ എത്തിയ വയോധികയെ പീസ് വാലി ഭാരവാഹികള്‍ ഏറ്റെടുക്കുകയായിരുന്നു. കോവിഡ് മുന്‍കരുതല്‍ പ്രമാണിച്ചു പീസ് വാലിയിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതിനാലാണ് എം .എല്‍. എ .ഓഫീസില്‍ വന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മാനേജര്‍ സി. എം. ഷാജുദ്ധീന്‍, എന്‍ .കെ .മുജീബ് റഹ്മാന്‍, സ്റ്റാഫ് നേഴ്‌സ് ശ്രുതി എന്നിവര്‍ ചേര്‍ന്ന് ഏലിയാമ്മയെ ഏറ്റെടുത്തത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...