Connect with us

Hi, what are you looking for?

AGRICULTURE

വ്യായാമം ശീലമാക്കു ആരോഗ്യമാണ് മുഖ്യം, നല്ല പാഠം പകർന്ന് എൽദോ എബ്രഹാം.

കോതമംഗലം : മുവാറ്റുപുഴ യുടെ മുൻ എം എൽ എ എൽദോ അബ്രഹാമിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ വ്യായാമത്തോടെയാണ്. ആരോഗ്യമാണ് മുഖ്യമെന്നും അതിന് വ്യായാമം അനിവാര്യമാണെന്നുമാണ് എൽദോയുടെ പക്ഷം. എന്നും കുടുംബത്തോട് ഒപ്പം കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ പുലർച്ചെ നടപ്പും, ഓട്ടവും അത് മുടക്കാറില്ല എൽദോ. എൽദോയുടെയും ഭാര്യ ഡോ. ആഗി യുടെയും ഒപ്പം  മകൾ എലൈനും കൂട്ടിനുണ്ട് പുലർച്ചെ തന്നെ. എലൈനു പ്രായം 6 മാസം. സ്കൂൾ ഗ്രൗണ്ടിൽ അവൾ ആദ്യചുവട് വയ്ച്ചു. പുലർച്ചെയുള്ള മഞ്ഞും ശേഷം വെയിലും, തുടർന്ന് ചാറ്റൽ മഴയും. എല്ലാറ്റിനോടും 6 മാസം പ്രായമുള്ള കുഞ്ഞു വാവയും പൊരുത്തപ്പെട്ടു കഴിഞ്ഞു. എല്ലാവരോടും തനിക്കുള്ള സ്നേഹാഭ്യർഥന “സമ്പത്തല്ല വലുത് ആരോഗ്യമാണ് പ്രധാനം എന്നാണെന്നു “എൽദോ പറയുന്നു.

ആരോഗ്യ സംരക്ഷണമില്ലാതെ ചത്തു ജീവിച്ചിട്ട് എന്ത് കാര്യമെന്നാണ് മുവാറ്റുപുഴ യുടെ മുൻ എം എൽ എ ചോദിക്കുന്നത്.രോഗബാധിതരായ ശേഷം ഡോക്ടർമാർ നിർദ്ദേശിക്കുമ്പോൾ മാത്രം ചെയ്യേണ്ടതല്ല വ്യായാമമെന്നും, അത്‌ ദിനചര്യയായി മാറണമെന്നും ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് ഉണ്ടാകുമെന്നും,ഒപ്പം നമ്മുടെ പ്രവർത്തന രംഗവും ഉഷാറാകുമെന്നും എൽദോ പറഞ്ഞുവെക്കുന്നു . വിദേശ വികസിത രാജ്യങ്ങളിലെ മുന്നേറ്റത്തിന് മുഖ്യ കാരണം വ്യായാമവും വിഷരഹിത ഭക്ഷണവുമാണ്. പുതുതലമുറ മൊബൈൽ ഫോണിന് അടിപ്പെടുമ്പോൾ രക്ഷകർത്താക്കൾ നോക്കുകുത്തിയാകുകയാണ്. സ്കൂൾ വീണ്ടും തുറക്കപ്പെടുമ്പോൾ അധികൃതർ വിദ്യാർഥികളെ ബോധപൂർവ്വം കളിസ്ഥലങ്ങളിലേക്കയക്കണം. അവർ ഓടട്ടെ….ചാടട്ടെ… കളിക്കട്ടെ… ഇതാണ് എൽദോക്ക് പറയാനുള്ളത്.
ഭാര്യ ആഗിയും, മകളും, കല്ലൂർക്കാട്ടെ കുറെ വിദ്യർഥികളും ഒപ്പമുണ്ട് എല്ലാ ദിവസവും എൽദോക്ക് കൂട്ടായി പുലർവേളകളിൽ കലൂർക്കാട്ടെ ഈ സ്കൂൾ മൈതാനത്ത്.

ആരോഗ്യ സംരക്ഷണത്തോടൊപ്പം കൃഷിയുടെ നല്ല പാഠങ്ങളും പകർന്ന് നൽകുന്നുണ്ട് എൽദോ.തരിശ് രഹിത മുവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായി വീട്ടിൽ വഴുതന കൃഷി ചെയിതു ഗംഭീര വിളവെടുപ്പായിരുന്നു എൽദോയും, ഭാര്യ ഡോ. ആഗിയും നടത്തിയത്. തമിഴ് നാട്ടിൽ മഴ രൂക്ഷമായതിനെ തുടർന്ന് ഇപ്പോൾ പച്ചക്കറികൾക്കൊക്ക തീ വിലയാണ്. തക്കാളിയൊക്കെ സെഞ്ച്വറി അടിച്ചു.ഇപ്പോൾ പച്ചക്കറി വരവ് തുടങ്ങിയപ്പോൾ അല്പം വില കുറഞ്ഞിട്ടുണ്ട്. അവനവനു ഉള്ള ഒരു തുണ്ട് ഭൂമിയിൽ എങ്കിലും അടുക്കള തോട്ടം തുടങ്ങണമെന്നാണ് എൽദോ പറയുന്നത്.വിശപ്പിനെക്കാൾ വലിയ മറ്റൊരു വികാരമില്ല. അതിന് ഭക്ഷണം വേണം. കൃഷിയെ സർക്കാർ കൂടുതലായി പ്രോത്സാഹിപ്പിക്കണം എന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.
അതിജീവനകാലത്തെ മുഖ്യ പ്രതിരോധം കാർഷിക മേഖലയെ ഉത്തേജിപ്പിക്കുക എന്നത് തന്നെയാണ്.

സമ്പദ്ഘടനയുടെ നട്ടെല്ല് കാർഷിക മേഖല തന്നെയാണ്. തൊഴിൽ ഇല്ല, സംരംഭങ്ങൾ അടഞ്ഞു, പ്രവാസികൾ തിരികെ വരുന്നു, നാട് കാണാനും ആരുമെത്തുന്നില്ല.ഇപ്പോഴും കോവിഡ് ആശങ്ക ഒഴിയുന്നില്ല.കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രകൃതി ക്ഷോഭം മൂലം നശിച്ച കാർഷിക വിളകൾക്ക് കർഷകന്റെ നഷ്ടപരിഹാരം വേഗതയിൽ നൽകണം. വിലസ്ഥിരത ഉറപ്പാക്കണം. പ്രാദേശിക സർക്കാരുകളെ ഉല്പാദനമേഖലയിലേക്ക് കൂടുതൽ അടുപ്പിക്കണം.കൃഷിയിൽ സ്വയം പര്യാപ്തതയിൽ എത്താൻ നമുക്കാകണം. അതിന് വർത്തമാനങ്ങൾ ഒഴിവാക്കി മണ്ണിൽ എല്ലാവരും ഇറങ്ങണം എന്നാണ് എൽദോക്ക് പറയാനുള്ളത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

CHUTTUVATTOM

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...

ACCIDENT

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും...

error: Content is protected !!