കോതമംഗലം : ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശ്ശേരി , മാമലക്കണ്ടം കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10,11 വാർഡുകളിൽ 4484 വാട്ടർ കണക്ഷനുകൾ നൽകുന്നതിനുവേണ്ടി 40.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഏഴോളം പ്രവർത്തികളിലായി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് 37.10 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. മാമലകണ്ടത്തേയ്ക്ക് 2 കുടിവെള്ള പദ്ധതികൾക്കായി ഏഴ് കോടി രൂപ വിനിയോഗിച്ചുകൊണ്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്.
മാമലക്കണ്ടം, കിളിയറ കുന്ന് എന്നീ പ്രദേശങ്ങൾക്കായി 0.5 MLD പ്രഷർ ഫിൽറ്റർ ശുദ്ധീകരണ സംവിധാനത്തോടെയുള്ള ചെറുകിട പദ്ധതിലൂടെ പ്രദേശത്തെ 270 ഓളം കുടുംബങ്ങൾക്കും,എള ബ്ലാശ്ശേരി,ഞണ്ടുകണ്ടം അഞ്ചു കുടി പ്രദേശത്തിനായി വിഭാവനം ചെയ്തിരിക്കുന്ന 0.5 MLD പ്രഷർ ഫിൽറ്റർ ജല ശുദ്ധീകരണ സംവിധാനത്തിലൂടെ 180 ഓളം ഗ്രാമീണ ഭവനങ്ങൾക്കും ശുദ്ധജലം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
പദ്ധതികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ബിന്ദു ടി. ബി റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ,ജില്ലാ പഞ്ചായത്ത് മെമ്പർ
സൗമ്യ ശശി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിഞ്ചു എബ്രഹാം,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
അരുൺ ചന്ദ്രൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാന്തി വെള്ളക്കയ്യൻ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സി സൈമൺ,
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. എൻ. കുഞ്ഞുമോൻ, വാർഡ് മെമ്പർ കെ പി ഗോപി നാഥ്, മുൻ മെമ്പർ ശ്രീജ ബിജു, ഊരുമൂപ്പൻമാരായ മൈക്കിൾ മൈക്കിൾ, രാഘവൻ കോരാളിൽ, കാണിക്കാരൻ രാജപ്പൻ മാത്തി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആരോമൽ എം എസ്, രാജു നാരായണൻ, രാജീവ് നടുക്കുടിയിൽ, കെ എം സഗീർ, ജോമോൻ ജോൺ, പ്രദീപ് മോൻ വർഗീസ്, ഷൈജു മൈക്കിൾ എന്നിവ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി മാനേജും ഡയറക്ടർ കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ പി ബി നൂഹ് ഐ എ എസ് സ്വാഗതവും,മധ്യമേഖല ചീഫ് എഞ്ചിനീയർ പ്രദീപ് വി കെ കൃതജ്ഞതയും രേഖപ്പെടുത്തി.























































