കോതമംഗലം : പതിനൊന്നാമത് കോതമംഗലം ഉപജില്ലാ കായിക മേളയുടെ ഉദ്ഘാടനം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കൗമാര കായിക തലസ്ഥാനമായ കോതമംഗലത്തെ മാർ ബേസിൽ സ്കൂൾ , സൈന്റ്റ് ജോർജ് സ്കൂൾ , മാതിരപ്പിള്ളി ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലാണ് പ്രധാനമായും കായിക മത്സരങ്ങൾ നടക്കുന്നത്. മുൻ വർഷങ്ങളിൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസ്സോസിയയേഷനാണ് മത്സരങ്ങളുടെ ചുമതല ഏറ്റെടുത്തു നടത്തിയിരുന്നത്. സമീപ വിദ്യാഭ്യാസ ജില്ലയിലെ കായിക അധ്യാപകരുടെ സേവനവും ലഭിച്ചിരുന്നു. ഇപ്രാവശ്യം മേളയുടെ നടത്തിപ്പിനായി പതിനൊന്നോളം അധ്യാപകർ മാത്രമാനുള്ളത്. അത് കായികമേളയുടെ നടത്തിപ്പിനെ സാരമായി ബാധിക്കുവാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളെ വോളിന്റേഴ്‌സ് ആയി നിയമിക്കുന്ന പതിവ് രീതിയും ഇപ്രാവശ്യം പാലായിലെ സംഭവത്തെത്തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്.

You must be logged in to post a comment Login