കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം സെന്റ് ജോസഫ് കോൺവെന്റിലെ സന്യാസി സമൂഹമാണ് ഡി വൈ എഫ് ഐ റീ സൈക്കിൾ കേരളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.ക്യാമ്പയനിന്റെ ഭാഗമായി പഴയ ഫ്രിഡ്ജ്, പുസ്തകങ്ങൾ, പാഴ് വസ്തുക്കൾ എന്നിവ സിസ്റ്റർ നോയിലിൽ നിന്നും ആന്റണി ജോൺ എംംഎൽഎ ഏറ്റുവാങ്ങി. സിസ്റ്റർ ജെറോസ്,സിസ്റ്റർ ബീഡ്,സിസ്റ്റർ ജെസ് ജോസ്,സിസ്റ്റർ പ്രിൻസി,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ആരോമൽ,മേഖല പ്രസിഡന്റ് അശ്വിൻ ബിജു എന്നിവർ സന്നിഹിതരായി.
