കോതമംഗലം : മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ അസഭ്യവർഷം നടത്തിയ വ്യക്തിക്കെതിരെ DYFI പരാതി നൽകി. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ നിറഞ്ഞ സന്ദേശം പ്രചരിപ്പിച്ച വാരപ്പെട്ടി സ്വദേശി പള്ളുംപാട്ടിയിൽ പി.വി ജോയിക്ക് എതിരായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം പോലീസിന് DYFI വാരപ്പെട്ടി മേഖല കമ്മിറ്റി പരാതി നൽകി. പരാതിയിൽ സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു.
