കോതമംഗലം : കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തിയത‌്. കോതമംഗലത്തിന്റെ പ്രിയപ്പെട്ട എംഎൽഎ ആൻറണി ജോൺ പൊതിച്ചോർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നൽകുന്നതിലും വലിയ സേവനം ഈ സമൂഹത്തിൽ വേറെയില്ല . അതും ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവർക്കും കൂട്ടിരിപ്പുകാർക്കും ആകുമ്പോൾ അത് വലിയ നൻമയുമാകുന്നു.
കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളും കേന്ദ്രീകരിച്ച് ഉച്ചക്ക് മൂന്നു വർഷത്തിലധികമായി DYFI രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൈകളിൽ പൊതിച്ചോർ നൽകി വരികയാണ്. അതോടൊപ്പം ദിനംപ്രതിയുള്ളരക്തദാനവും. ഓരോ ദിവസവും ഓരോരോ മേഖലാ കമ്മിറ്റിയാണ് പൊതിച്ചോർ വിതരണവും രക്തദാനവും ചെയ്യുക . ഓരോ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഡിവൈഎഫ്ഐ മേഖല പരിധിയിലുള്ള യൂണിറ്റുകളിലെ പ്രവർത്തകരാണ് വീടുകൾ കയറി പൊതിച്ചോറുകൾ ശേഖരിക്കുന്നത്.
കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കോതമംഗലം വെസ്റ്റ്മേഖലാ കമ്മിറ്റിയുടെ പരിധിയിയിലെ യൂണിറ്റുകളിൽ നിന്നാണ് പൊതിച്ചോറ് ശേഖരിച്ചത്. വീടുകൾതോറും പൊതിച്ചോറിനായി പോകുമ്പോൾ നിറഞ മനസോടെയാണ് വീട്ടമ്മമാർ സഹകരിക്കുന്നത്. ഈ തിരക്ക് പിടിച്ച കാലഘട്ടത്തിൽ ഡിവൈഎഫ്ഐ നടപ്പിലാക്കിയ പുതിയ മികച്ച സാമൂഹിക സേവനങ്ങളിൽ ഒന്നായി ഈ പദ്ധതി മാറിയിട്ടുണ്ട്.