കോതമംഗലം : വാഹനപരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് ഡിവൈഎഫ്‌ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്രമ കേന്ദ്രം ഒരുക്കി നല്‍കി. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ജില്ല അതിര്‍ത്തിയായ നേര്യമംഗലത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസിനാണ് മേഖല സെക്രട്ടറി പി എസ് സുധീഷ്, പ്രസിഡന്റ് ഹരീഷ് രാജന്‍, കെ എ സന്തോഷ്, ആല്‍വിന്‍ വര്‍ഗീസ്, അക്ഷയ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്രമകേന്ദ്രം ഒരുക്കി നല്‍കിയത്.
