കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സിജു, വിദ്യാഭ്യാസ -കല -കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, കൗൺസിലർമാരായ ജൂബി പ്രതീഷ്, സിജോ വർഗീസ്, മുൻ കൗൺസിലർ സിപിഎസ് ബാലൻ, സിപിഎം ലോക്കൽ സെക്രട്ടറി പി പി മൈതീൻ ഷാ,നഗരസഭ സെക്രട്ടറി ഇൻ ചാർജ് ജിനു വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ കെ എ ഷിനു സ്വാഗതവും കോതമംഗലം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ സന്ധ്യ കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.


























































