പയറ്റുകളരി മർമ്മ ചികിത്സ അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ നിവേദ്യ പ്രവീണിനെ ആദരിച്ചു. ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാൽസാധകം ഒറ്റച്ചുവട് എന്നീ മത്സരങ്ങളിലാണ് നിവേദ്യ സ്വർണം നേടിയത്. കോട്ടപ്പടി നോർത്ത്എൽ പി സ്കൂൾ വിദ്യാർഥിനിയായ നിവേദ്യയെ സ്കൂൾ അസംബ്ലിയിൽ എച്ച് എം ഷാലി ടീച്ചർ ഉപഹാരം നൽകി. ഉപ്പുകണ്ടം കുളപ്പുറത്ത് ആര്യയുടെയും പ്രവീണിന്റെയും മകളാണ് നിവേദ്യ .
